മുഖ്യമന്ത്രിമാരുമായി ചര്‍ച്ച

0

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സംസ്ഥാന മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. 16, 17 തിയതികളിലാണ് വീഡിയോ കോണ്‍ഫറന്‍സില്‍ ആശയവിനിമയം നടത്തുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഇത് ആറാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നത്.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്ത്യയിപ്പോള്‍. രാജ്യത്ത് കോവിഡ് രോഗികള്‍ വന്‍തോതല്‍ കൂടുന്ന സാഹചര്യത്തിലാണ് വീണ്ടും യോഗം ചേരുന്നത്.