ഗുരുവായൂര്‍ ക്ഷേത്രം അടയ്ക്കും

0

ഗുരുവായൂര്‍ ക്ഷേത്രം നാളെ മുതല്‍ അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം. തൃശൂര്‍ ജില്ലയില്‍ രോഗികള്‍ കൂടുകയും സമ്പര്‍ക്കത്തിലൂടെയും രോഗവ്യാപനം ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യം കൂടി സര്‍ക്കാര്‍ കണക്കിലെടുത്തു.

ഗുരുവായൂരിന്റെ അടുത്ത പ്രദേശമായ ചാവക്കാട് നഗരസഭ ഹോട്ട്‌സ്‌പോട്ടാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ അടുത്ത പ്രദേശങ്ങളും ഹോട്ട്‌സ്‌പോട്ടിലാണ്. ഈ സാഹചര്യത്തില്‍ ക്ഷേത്രം തുറന്ന് പ്രവര്‍ത്തിക്കുന്നത് കൂടുതല്‍ രോഗവ്യാപനത്തിന് സാധ്യത ഉണ്ടാക്കുമെന്ന് ആരോഗ്യ വകുപ്പ് ഭയപ്പെടുന്നു.

എന്നാല്‍ ക്ഷേത്രത്തിലെ പൂജകള്‍ മുടക്കമില്ലാതെ നടക്കും. നാളെ നിശ്ചയിച്ച വിവാഹങ്ങള്‍ നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചു.