കോവിഡ് ബാധ മൂലമുള്ള മരണം രാജ്യത്ത് കൂടുന്നു. നിലവില്‍ 8,884 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മരണം അതില്‍ കൂടുതല്‍ ഉള്ളതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.
കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. 3,08,993 പേര്‍ രോഗികളായെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഇന്നലെ മാത്രം മരണം 386 ആണ്. പുതിയ രോഗികള്‍ 11,458 ഉം. ആശങ്കാജനകമാണ് ഇന്ത്യയിലെ സ്ഥിതിയെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.
രോഗീ വ്യാപനത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. രോഗികളുടെ എണ്ണത്തില്‍ നാലാമതാണ് ഇന്ത്യ. മൂന്നാം സ്ഥാനത്ത് റഷ്യയും.
ഡല്‍ഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണ്. ഇന്നലെ മാത്രം ഡല്‍ഹിയില്‍ 2137 പുതിയ രോഗികള്‍ ഉണ്ടായി. ആകെ രോഗികള്‍ 36,824 ആണ്. മരണം 1214 ഉം. കേരളത്തിലും രോഗികള്‍ കൂടുകയാണ്. തൃശൂര്‍ മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാണ്.