തൃശൂര്‍ ജില്ലയില്‍ ഇപ്പോള്‍ അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ സി മൊയ്തീന്‍. കോവിഡ് ബാധ നിയന്ത്രണ വിധേയമാണ്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചത് അപ്രതീക്ഷിതമായിരുന്നു.
രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനവില്ല. ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായി. ജില്ലയില്‍ കണ്ടെയിന്‍മെന്റ് സോണുകളുടെ എണ്ണം കൂടും. ഇപ്പോള്‍ 10 എണ്ണമാണുള്ളത്. നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായരം കടന്നു. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷക്കായി കൂടുതല്‍ ശ്രദ്ധ ചെലുത്തും. ഇതിനായി കര്‍ശന നിര്‍ദേശം നല്‍കും.
ക്വാറന്റീന്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് വാര്‍ഡ് തല കമ്മിറ്റികളാണ്. മാസ്‌ക്ക് ശരിയായി ധരിക്കുന്നുവെന്നും ഉറപ്പാക്കേണ്ടതുണ്ട്. കൂടുതല്‍ ആശുപത്രികളില്‍ കോവിഡ് ചികിത്സാ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.