സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരു മരണവും ഇന്നുണ്ട്. കണ്ണൂരിലാണ് മരണം. ഇന്നത്തെ രോഗികളില്‍ 36 പേര്‍ വിദേശത്ത് നിന്നും 31 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. തൃശൂര്‍ ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 3 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇന്ന് 32 പേരുടെ പരിശോധനഫലം നെഗറ്റീവായിട്ടുണ്ട്.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തൃശൂര്‍, മലപ്പുറം -14
ആലപ്പുഴ -13
പത്തനംതിട്ട -7
എറണാകുളം, പാലക്കാട് -5
കൊല്ലം, കോഴിക്കോട്, കാസര്‍കോട് -4
കോട്ടയം, കണ്ണൂര്‍ -3
തിരുവനന്തപുരം, ഇടുക്കി -1
നിലവില്‍ ചികിത്സയിലുള്ളത് 1303 പേരാണ്
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -9
തൃശൂര്‍ കോര്‍പ്പറേഷന്‍, ചാവക്കാട് നഗരസഭ, വാടാനപ്പള്ളി, ഏങ്ങണ്ടിയുര്‍, മലപ്പുറം ജില്ലയിലെ തെന്നല, കോട്ടയം ജില്ലയിലെ കോരുതോട്, തൃക്കൊടിത്താനം, കണ്ണൂര്‍ ജില്ലയിലെ വേങ്ങാട്, കടന്നപ്പള്ളി-പാണപ്പുഴ എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.
14 ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴിവാക്കി
നിലവിലെ ഹോട്ട്‌സ്‌പോട്ടുകള്‍ -128