ഗൂഡാലോചന നടന്നത് തനിക്കെതിരെ: ദിലീപ്

0

നടി ആക്രമിക്കപ്പെട്ട കേസില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നത് തനിക്കെതിരെ ആണെന്ന് കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ്. തന്റെ ജീവിതം, കരിയര്‍ ഇതെല്ലാം തകര്‍ക്കാനുള്ള ഗൂഡാലോചനയാണ് നടന്നത്.

ക്രിമിനലുകളെ കൂട്ടുപിടിച്ച് പൊലീസ് മെനഞ്ഞ കള്ളക്കഥയാണ് പൊളിഞ്ഞത്. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ചു. പൊലീസ് നടത്തിയ കുപ്രചരണം ചില മാധ്യമങ്ങള്‍ ഏറ്റെടുത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയായിരുന്നു നടന്‍ ദിലീപ്. എന്നാല്‍ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും തെളിവ് ഹാജരാക്കാന്‍ ആയില്ലെന്നും പറഞ്ഞാണ് ദിലീപിനെ കുറ്റവിമുക്തനാക്കിയത്. സത്യം ജയിച്ചെന്നും കൂടെ നിന്നവര്‍ക്ക് നന്ദിയെന്നും ദിലീപ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടതില്‍ ക്രിമിനല്‍ ഗൂഡാലോചന ഉണ്ടെന്ന മഞ്ജു വാര്യരുടെ അഭിപ്രായത്തോടെയാണ് തനിക്കെതിരെ കേസ് എടുത്തതെന്നും ദിലീപ് പറഞ്ഞു.