ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഭജന കാലത്ത് കൊടിയ ക്രൂരത അനുഭവിച്ചവരാണ് അന്നത്തെ തലമുറ. രാജ്യത്തെ ഐക്യപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്ത ത്തിൻ്റെ ഓര്‍മപ്പെടുത്തലാണ് ഈ ദിവസം.
എണ്ണമറ്റ ആളുകളാണ് വിഭജന കാലത്ത് കൊടിയ വേദന അനുഭവിച്ചത്. അവരുടെ വേനയും അന്നത്തെ പ്രക്ഷോഭങ്ങളേയും അനുസ്മരിച്ചാണ് നാം വിഭജന ഭീതി ദിനം ആചരിക്കുന്നത്. അന്നത്തെ വേദനകളും സധൈര്യം നേരിട്ടവരുടെമനക്കരുത്തിനെ ആദരിക്കുക കൂടിയാണ് നാം.
രാജ്യം വിഭജിച്ചവര്‍ ഒട്ടേറെ പേരെ മൃഗീയമായി കൊലപ്പെടുത്തി. കൊടിയ ക്രൂരതകള്‍ നടത്തി. അതിജീവിച്ചവര്‍ അസാമാന്യ മനക്കരുത്താണ് കാണിച്ചത്. നമ്മുടെ രാജ്യത്തിനായി പീഡനം അനുഭവിച്ചവരെ സ്മരിക്കുന്നതിലൂടെ രാജ്യത്തെ ഏക്യപ്പെടുത്തുക കൂടിയാണ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
2021 ലാണ് പ്രധാനമന്ത്രി വിഭജന ഭീതി ദിനം ആചരിക്കാന്‍ ആഹ്വാനം നടത്തിയത്. തുടര്‍ന്നിങ്ങോട്ട് രാജ്യസ്‌നേഹികള്‍ ഈ ദിനം വിപുലമായി ആചരിക്കുന്നു. കേരളത്തില്‍ ആചരിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.