ലോക്ക് ഡൗണ്‍ ഇളവുകള്‍ വെട്ടിക്കുറക്കാന്‍ സംസ്ഥാനങ്ങള്‍. കോവിഡ് വ്യാപനം മൂലം 5 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത നിര്‍ദേശം നല്‍കിയതിന് പുറകെയാണ് ഇളവുകള്‍ വെട്ടിക്കുറക്കാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാനങ്ങള്‍ നീങ്ങുന്നത്.
രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം മുന്നേറുന്നതില്‍ കടുത്ത ആശങ്കയിലാണ് കേന്ദ്ര സര്‍ക്കാരും ആരോഗ്യ മന്ത്രാലയവും. രാജ്യത്ത് കോവിഡ് കേസുകളുടെ 84 ശതമാനവും 5 സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മരണ നിരക്കും ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്.
ഈ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്രം ജാഗ്രത നിര്‍ദേശം നല്‍കിയതെങ്കിലും കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ ഇളവുകള്‍ വെട്ടിക്കുറക്കാന്‍ ആലോചിക്കുകയാണ്. തമിഴ്‌നാട്ടില്‍ ചെന്നൈ നഗരം അടച്ചിട്ടേക്കും. ഝാര്‍ഖണ്ട് അടക്കമുള്ള സംസ്ഥാനങ്ങള്‍ പൂര്‍ണ ലോക്ക് ഡൗണിനെ കുറിച്ച് ചിന്തിക്കുന്നു.