കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ ജോസ് കെ മാണി മുന്നോട്ട് വച്ച ഉപാധി പി ജെ ജോസഫ് തള്ളി. കോട്ടയം ജില്ലാ പഞ്ചായത്തിലെ പ്രസിഡണ്ട് സ്ഥാനത്തെ ചൊല്ലിയുള്ള പ്രശ്‌ന പരിഹാരത്തിനാണ് ജോസ് കെ മാണി ഉപാധി വച്ചത്.
വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കും എന്നതാണ് ജോസിന്റെ ഉപാധി. അത് ജോസഫ് വിഭാഗം സമ്മതിച്ചാല്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ധാരണ പ്രകാരം ജോസഫ് വിഭാഗത്തിന് ഒഴിഞ്ഞു നല്‍കും. എന്നാല്‍ ഇപ്പോള്‍ ജില്ലാ പഞ്ചായത്തിലെ പദവി മാറ്റം മാത്രമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് പി ജോ ജോസഫ് അറിയിച്ചു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനം പിന്നീട് ചര്‍ച്ച ചെയ്യാമെന്നും ജോസഫ് പറഞ്ഞു. ജോസഫ് വിഭാഗം യോഗം ഇന്ന് ചങ്ങനാശ്ശേരിയില്‍ ചേരുന്നുണ്ട്.