തൃശൂര്‍ ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ടി എന്‍ പ്രതാപന്‍ എംപി. നിലവില്‍ അതി ഗുരുതരമായ സാഹചര്യമാണ്. കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയാണ്.
തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ കര്‍ശന നിയന്ത്രണമാണ്. സെന്‍ട്രല്‍ വെയര്‍ഹൗസ് അടച്ചു. ചുമട് തൊഴിലാളികള്‍ക്കും, ശുചീകരണ തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 25 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് എന്നത് അത്യന്തം ഗൗരവകരമാണെന്നും പ്രതാപന്‍ പറഞ്ഞു.
എന്നാല്‍ പുറത്ത് നിന്ന് വന്നവര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറിയതാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. ജനങ്ങളുടെ ജാഗ്രത ഏറെ ആവശ്യമുള്ള സമയമാണിതെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ നിലവില്‍ 145 പേരാണ് കോവിഡ് ബാധിതരായി ആശുപത്രികളില്‍ ഉള്ളത്. ആരോഗ്യ പ്രവര്‍ത്തകരിലും രോഗം വ്യാപിക്കുന്നതും ആശങ്കയുണ്ടാക്കുന്നതാണ്.