സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ച നടപടി റദ്ദാക്കി ഹൈക്കോടതി. കോവിഡ് പശ്ചാത്തലത്തില്‍ വര്‍ധിപ്പിച്ച നിരക്ക് കുറച്ച നടപടി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് സ്‌റ്റേ ചെയ്തിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. സിംഗിള്‍ ബഞ്ച് ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു.
ഹൈക്കോടതി വിധി മാനിച്ച് പഴയ നിരക്കില്‍ സര്‍വീസ് നടത്താന്‍ ബസ് ഉടമകള്‍ തയ്യാറാകണമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പഴയ നിരക്കില്‍ സര്‍വീസ് നടത്തുന്നത് ആത്മഹത്യാപരമാണെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥ് പറഞ്ഞു.