കണ്ണൂര്‍ കോര്‍പ്പറേഷനില്‍ വീണ്ടും യുഡിഎഫ് വിജയം. ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫ് നിലനിര്‍ത്തി. അവിശ്വാസത്തിലൂടെ ഡെപ്യൂട്ടി മേയറെ പുറത്താക്കിയ എല്‍ഡിഎഫിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു യുഡ്എഫ്.
ലീഗ് അംഗത്തെ കൂട്ടുപിടിച്ചാണ് എല്‍ഡിഎഫ് ഡെപ്യൂട്ടി മേയറെ അവിശ്വാസത്തിലൂടെ പുറത്താക്കിയത്. അതേ ലീഗ് അംഗത്തെ മടക്കി കൊണ്ടുവന്നാണ് യുഡിഎഫ് വിജയിച്ചതും. പുറത്തായ ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെ തന്നെ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുത്തു. സിപിഐയിലെ വെള്ളോറ രാജനായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. ഒരു വോട്ടിനാണ് രാഗേഷിന്റെ വിജയം.