അതിരപ്പള്ളി വിഷയത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിരപ്പള്ളി വിഷയം തങ്ങളാരും അറിഞ്ഞില്ലെന്ന കാനത്തിന്റെ മുഖ്യമന്ത്രി തള്ളി. ആരും അറിയേണ്ടതില്ലെന്നും ബന്ധപ്പെട്ട വകുപ്പിന്റെ മന്ത്രി കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിരപ്പള്ളി പദ്ധതി നേരത്തെ തന്നെ സര്‍ക്കാരിന് മുന്നിലുള്ളതാണെന്നും എന്നാല്‍ വലിയ തോതിലുള്ള എതിര്‍പ്പ് വന്നതിനാല്‍ തല്‍ക്കാലം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. സര്ഡക്കാര്‍ ഇപ്പോഴും അതിലാണ് നില്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.