സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ കോവിഡ് മൂലം മരിച്ചു. കണ്ണൂര്‍ ഇരിട്ടി സ്വദേശി പി കെ മുഹമ്മദാണ് മരിച്ചത്. ഇന്ന് 62 പേര്‍ രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍വിദേശത്ത് നിന്നും 37 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 14 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധിതരായത്. രോഗം ബാധിച്ചവരില്‍ 5 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
തൃശൂരില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍
4 പേര്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാലികളാണ്
4 പേര്‍ വെയര്‍ഹൗസില്‍ ചുമട് തൊഴിലാളികളാണ്
ഇന്ന് രോഗികള്‍ ജില്ല തിരിച്ച്
തൃശൂര്‍ – 25
പാലക്കാട് – 13
മലപ്പുറം, കാസര്‍കോട് -10
കൊല്ലം -8
കണ്ണൂര്‍ -7
പത്തനംതിട്ട – 5
എറണാകുളം, കോട്ടയം -2
കോഴിക്കോട് -1
സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -133
കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയത്തില്‍ മാറ്റം
ഓരോ ദിവസവും രാത്രി 12ന് മുന്‍പ് കണ്ടെയ്ന്‍മെന്റ് സോണ്‍ വിജ്ഞാപനം ചെയ്യും.
പഞ്ചായത്തുകളില്‍ വാര്‍ഡ് തലം
കോര്‍പ്പറേഷനുകളില്‍ സബ്വാര്‍ഡ് തലം
ചന്ത, തുറമുഖം, കോളനി സ്ട്രീറ്റ്, താമസപ്രദേശം എന്നിവ സാഹചര്യം അനുസരിച്ച്