അശുഭ വാര്‍ത്ത

0

രാജ്യത്തെ ജനങ്ങള്‍ക്ക് അശുഭ വാര്‍ത്തയുമായി ഐസിഎംആര്‍. കോവിഡ് ബാധ മാസങ്ങള്‍ നീണ്ടുനില്‍ക്കും. രാജ്യത്ത് വലിയ വിഭാഗം ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചേക്കാമെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

നഗരങ്ങളിലെ ചേരികളില്‍ ഉള്ളവര്‍ കൂടുതല്‍ സൂക്ഷിക്കണം. ഇവിടെ രോഗവ്യാപന സാധ്യത കൂടുതലാണ്. പ്രായമായവരും രോഗികളും ഗര്‍ഭിണികളും കുട്ടികളും കൂടുതല്‍ ശ്രദ്ധിക്കണം. സംസ്ഥാനങ്ങള്‍ കര്‍ശന നിയന്ത്രണം തുടരണം. ചെറിയ പാളിച്ച മതി കാര്യങ്ങള്‍ കൈവിട്ടുപോകാനെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കുന്നു.