ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപിക്ക് കുതിര കച്ചവടം നടത്താന്‍ വേണ്ടിയാണ് രാജ്യസഭ തെരഞ്ഞെടുപ്പ് വൈകിപ്പിച്ചതെന്ന് ഗെലോട്ട് പറഞ്ഞു. സംസ്ഥാനത്തെ കോമ്#ഗ്രസ് എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണത്തിനിടയിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ആരോപണം.
രാജ്യസ്ഥാനിലെ തെരഞ്ഞെടുപ്പ് രണ്ട് മാസം മുമ്പ് നടത്താമായിരുന്നു. പക്ഷേ ഗുജറാത്തിലും രാജസ്ഥാനിലും വാങ്ങലും വില്‍പ്പനയും പൂര്‍ത്തിയായിരുന്നില്ല. അതിനാല്‍ കാലതാമസം വരുത്തി. ഇപ്പോള്‍ അവര്‍ക്കിഷ്ടപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നു. എത്രകാലം നിങ്ങളീ കുതിരക്കച്ചവടം നടത്തും. ജനങ്ങള്‍ തിരിച്ചടി നല്‍കിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകും. 25 കോടി രൂപയാണ് കൂറുമാറാന്‍ ചില കോമ്#ഗ്രസ് എംഎല്‍എമാര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുള്ളതെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.