ശബരിമലയില്‍ തല്‍ക്കാലം ഭക്തരെ പ്രവേശിപ്പിക്കേണ്ടെന്ന് തീരുമാനം. തന്ത്രിയുടെ നിലപാട് അംഗീകരിക്കുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയില്‍ മിഥുന മാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നായിരുന്നു തന്ത്രിയുടെ അഭിപ്രായം. ഉത്സവം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പൂര്‍ണമായും അംഗികരിക്കുകയാണെന്നും ദേവസ്വം ബോര്‍ഡും തന്ത്രിയുമായി യാതൊരു അഭിപ്രായ ഭിന്നതയും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ചടങ്ങുകള്‍ക്ക് മാറ്റമുണ്ടാവില്ല.
ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷവും ബിജെപിയും ശ്രമിക്കുന്നത്. എല്ലാ വിഭാഗം മത നേതാക്കളുമായും ചര്‍ച്ച ചെയ്താണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരുമായി യാതൊരു ഭിന്നതയും ഇല്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരും പറഞ്ഞു.