പാലക്കാട് ജില്ലയിൽ കോവിഡ് രോഗികൾ കൂടാൻ സാധ്യതയെന്ന് മന്ത്രി എ കെ ബാലൻ . ഗുരുതര സ്ഥിതിയാണ് . ജില്ലാ ആശുപത്രിയിലെ സൗകര്യം മതിയാവില്ല . അതിനാൽ കോവിഡ് രോഗികളെ മെഡിക്കൽ കോളേജ് കെട്ടിടത്തിലേക്ക് മാറ്റാൻ ആലോചിക്കുന്നു .
ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിക്കും . കുടുതൽ ആരോഗ്യ പ്രവർത്തകരേയും ജില്ലയിൽ നിയമിക്കും .
കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് കോ വിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ താളം തെറ്റിയിരിക്കുകയാണ് . കോ വിഡ് പരിശോധന ലാബും അടച്ചിട്ടു.