വീണ്ടും ചോര

0

കണ്ണൂരില്‍ വീണ്ടും ചോരക്കളി. സിപിഎം പ്രവര്‍ത്തകന് വേട്ടേറ്റു. കിഴക്കേ മനേക്കര ബ്രാഞ്ച് അംഗം ചന്ദ്രനാണ് (48) വെട്ടറ്റത്. ഇന്നലെ രാത്രി എട്ടിനാണ് അക്രമം. ബൈക്കിലെത്തിയ അക്രമികള്‍ മനേക്കര ഇഎംഎസ് വായനശാലയുടെ വരാന്തയില്‍ വെച്ചാണ് ചന്ദ്രനെ വെട്ടിയത്. തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിനാണ് വെട്ടേറ്റത്. കഴിഞ്ഞ ദിവസം പാനൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ രണ്ട് സഹോദരങ്ങള്‍ക്ക് വെട്ടേറ്റിരുന്നു.