പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ആരംഭിച്ച വന്ദേ ഭാരത് മിഷന്റെ മൂന്നാംഘട്ടം ഇന്ന് ആരംഭിക്കും. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ നാട്ടിലെത്താന്‍ ഏറെയും ആശ്രയിക്കുന്നത് വന്ദേ ഭാരത് മിഷനെയാണ്.
മൂന്നാം ഘട്ടത്തില്‍ 43 രാജ്യങ്ങളിലേക്കായി 386 വിമാന സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. ഇതില്‍ 76 എണ്ണം കേരളത്തിലേക്കാണ്. വന്ദേ ഭാരത് മിഷനില്‍ എഴുപതിനായിരത്തോളം പേരെ നാട്ടിലെത്തിച്ചിട്ടുണ്ട്.