മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ അമ്മ അന്തരിച്ചു. കോട്ടയം മണിമല പരേതനായ ജോസഫ് കണ്ണന്താനത്തിന്റെ ഭാര്യ ആനിക്കാട് ഇല്ലിക്കല്‍ ബ്രിജിത്ത് ആണ് മരിച്ചത്. 90 വയസ്സായിരുന്നു. സംസ്‌ക്കാരം മണിമലയില്‍.
ന്യമോണിയ ബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് ബാധിതയാണെന്ന് തെളിഞ്ഞതിനാല്‍ അതിനുള്ള ചികിത്സയിലായിരുന്നു. അസുഖം മൂലം അവശത ആകുംവരെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ബ്രിജിത്ത്. മറ്റുമക്കള്‍: ജോളി (ബംഗളുരു), മേഴ്‌സി (ജര്‍മനി), സിസി (കാഞ്ഞിരപ്പിള്ളി), സോഫി(അമേരിക്ക), രാജു(മണിമല), റോയി(തിരുവനന്തപുരം), ഫാ. ജോര്‍ജ്(ക്ലരീഷ്യന്‍ സഭ, ബംഗളുരു), പ്രീത (ചാലക്കുടി). വളര്‍ത്തുമക്കള്‍: പോള്‍(മണിമല), മിനി (കോഴിക്കോട്)