പരിശോധന ലാബ് അടച്ചു

0

പാലക്കാട് ജില്ലാ ആശുപത്രിയിലെ കോവിഡ് പരിശോധന ലാബ് അടച്ചു. ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇതുമൂലം സാമ്പിളുകള്‍ കെട്ടിക്കിടക്കുകയാണ്. മറ്റൊരു സംവിധാനം മെഡിക്കല്‍ കോളേജില്‍ ഒരുക്കിയെങ്കിലും ഐസിഎംആര്‍ അനുമതി ലഭിച്ചിട്ടില്ല.

പാലക്കാട് ജില്ലയിലെ ഏക കോവിഡ് പരിശോധന ലാബാണ് ജില്ലാ ആശുപത്രിയിലെത്. ഇതു അടച്ചതിനാല്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റും. ട്രൂ നാറ്റ് ലാബിലെ ജീവനക്കാരാണ് കോവിഡ് ബോധിതരായത്. എട്ടു മണിക്കൂറില്‍ 40 പേരുടെ പരുശോധന നടത്താവുന്ന സംവിധാനമാണ് ട്രൂ നാറ്റ് ലാബ്. ഷാഫി പറമ്പില്‍ എംഎല്‍എയുടെ പ്രവര്‍ത്തനഫലമാണ് മെയ് 26ന് ലാബ് ജില്ലാ ആശുപത്രിയില്‍ എത്തിയത്.