അവര്‍ പിടിയില്‍

0

രാജ്യത്തെ ഞെട്ടിച്ച മോഷണക്കേസില്‍ രണ്ടുപേര്‍ പിടിയില്‍. നിര്‍മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ നിന്ന് മോഷണം നടത്തി രാജ്യത്തെ ഞെട്ടിച്ച കേസിലാണ് രണ്ടുപേര്‍ പിടിയിലായത്.

നാവികസേന യുദ്ധക്കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക്ക് അടക്കമുള്ള വന്‍ പ്രാധാന്യമുള്ള വസ്തുക്കള്‍ മോഷണം പോയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവമായതിനാല്‍ എന്‍ഐഎയാണ് കേസ് അന്വേഷിക്കുന്നത്. രാജസ്ഥാന്‍, ബീഹാര്‍ സ്വദേശികളായ രണ്ടുപേരാണ് പിടിയിലായിട്ടുള്ളത്. ഇവരില്‍ നിന്ന് ഹാര്‍ഡ് ഡിസ്‌ക്കിന്റെ ഭാഗങ്ങള്‍ കണ്ടെടുത്തതായി അറിയുന്നു.

കൊച്ചി ഷിപ്പ് യാര്‍ഡില്‍ നിര്‍മാണത്തിലിരിക്കുന്ന ഐഎന്‍എസ് വിക്രാന്തില്‍ നിന്നാണ് ഒരു വര്‍ഷം മുന്‍പ് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ അടക്കമുള്ളവ കാണാതാവുന്നത്. ഇത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇവിടെ ജോലിക്ക് ചെയ്ത 5000 പേരുടെ വിരലടയാളം പരിശോധിച്ചതില്‍ നിന്ന് പിടിയിലായവരിലേക്ക് അന്വേഷണം തിരിഞ്ഞത്. കപ്പലിലെ പെയിന്റിംഗ് തൊഴിലാളികള്‍ ആയിരുന്നു ഇവര്‍. സുരക്ഷയുമായി ബന്ധപ്പെട്ടതൊന്നും ഹാര്‍ഡ് ഡിസ്‌ക്കില്‍ ഇല്ലെന്നാണ് വിവരം.