കോവിഡ് ബാധിച്ച് രാജ്യത്ത് ഒരു ജനപ്രതിനിധി മരിച്ചു. തമിഴ്‌നാട്ടിലാണ് മരണം. ഡിഎംകെ എംഎല്‍എയായ ജെ അന്‍പഴകനാണ് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. 62 വയസ്സായിരുന്നു.
ചെന്നൈ ചെപ്പോക്ക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അന്‍പഴകന്‍ ഡിഎംകെ ദക്ഷിണ ചെന്നൈയുടെ ചുമതലക്കാരന്‍ കൂടിയായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയിലുണ്ടായിരുന്ന അദ്ദേഹത്തെ ഈ മാസം രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മോശമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി.