തൃശൂര്‍ ജില്ലയിലെ ആറ് പഞ്ചായത്തുകളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തിശ്ശേരി, വടക്കേക്കാട്, തൃക്കൂര്‍ പഞ്ചായത്തുകളെയാണ് കണ്ടെയ്‌മെന്റ് മേഖലകളായി തിരിച്ച് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലയില്‍ കോവിഡ് രോഗികളും മരണങ്ങളും ഏറി വരുന്ന സാഹചര്യത്തിലാണ് കലക്ടറുടെ നടപടി.
അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആളുകള്‍ പുറത്തിറങ്ങരുത്. പൊതു സ്ഥലങ്ങളില്‍ മൂന്നാളില്‍ പേര്‍ കൂടരുത്.
വ്യക്തികള്‍ തമ്മില്‍ ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ മൂന്ന് പേരില്‍ കൂടുതല്‍ ആളുകള്‍ പാടില്ല.
അവശ്യ സാധനങ്ങള്‍ക്കായുള്ള വ്യാപാര സ്ഥാപനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ മാത്രം അനുമതി
ഇതര സംസ്ഥാന തൊഴിലാളികളെ എത്തിച്ച് പണിയെടുപ്പിക്കാന്‍ പാടില്ല