ഡല്‍ഹിയിലെ ആശുപത്രികളില്‍ എല്ലാവര്‍ക്കുെ ചികിത്സ നല്‍കണമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍. കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ കോവിഡ് ചികിത്സ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും എന്നായിരുന്നു മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. ഈ പ്രഖ്യാപനമാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ തള്ളി ഉത്തരവിറക്കിയത്.
ചികിത്സയില്‍ വിവേചനം പാടില്ല. ചികിത്സയ്ക്കുള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണ്. എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും നഴ്‌സിങ്ങ് ഹോമുകളും വിവേചനം കൂടാതെ എല്ലാവര്‍ക്കും കോവിഡ് ചികിത്സ നല്‍കണമെന്നും ലഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തമാക്കി.