ഇന്ന് 108 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതില്‍ 64 പേര്‍ വിദേശത്ത് നിന്നും 34 പേര്‍ ഇതം സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഇവരില്‍ 7 പേര്‍ പാലക്കാടാണ്. രണ്ടുപേര്‍ മലപ്പുറത്തും ഒരാള്‍ തൃശൂരും.
കൊല്ലം – 19
തൃശൂര്‍ -16
മലപ്പുറം, കണ്ണൂര്‍ -12
പാലക്കാട് -11
കാസര്‍കോട് -10
പത്തനംതിട്ട -9
ആലപ്പുഴ, കോഴിക്കോട് -4
തിരുവനന്തപുരം, ഇടുക്കി, എറണാകുളം -3
കോട്ടയം -2
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -284
പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ -10
ഇതില്‍ എട്ടും പാലക്കാട്
സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ – 138
പാലക്കാട് ജില്ലയിലാണ് ഇപ്പോള്‍ കൂടുതല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉള്ളത്. പാലക്കാട് മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം തന്നെ താളം തെറ്റുംവിധം ആരോഗ്യപ്രവര്‍ത്തകര്‍ സംശയ നിഴലിലാണ്. നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പാലക്കാട് എംപി വി കെ ശ്രീകണ്ഠനും എംഎല്‍എ ഷാഫി പറമ്പിലും നിരീക്ഷണത്തിലാണ്.