ജോസ്‌ഫൈനെ തള്ളി

0

വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസ്‌ഫൈനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജോസ്‌ഫൈന്റെ വിവാദ പരാമര്‍ശത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കി കോടിയേരി.

പൊലീസിനും കോടതിക്കും സമാന്തരമല്ല പാര്‍ട്ടി സംവിധാനം. പൊലീസിന്റേയും കോടതിയുടേയും നടപടികള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും ബാധകമാണ്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് തന്നെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. പക്ഷേ പാര്‍ട്ടിക്കകത്ത് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളില്‍ പാര്‍ട്ടി ഇടപെടല്‍ ഉണ്ടാകാറുണ്ട്. അതാകാം ജോസ്‌ഫൈന്‍ ഉദ്ദേശിച്ചതെന്നും കോടിയേരി പറഞ്ഞു.