ഗുരുവായൂരിലും വെര്‍ച്വല്‍ ക്യൂ

0

ശബരിമലയിലെ പോലെ ഗുരുവായൂര്‍ ക്ഷേത്രത്തിലും വിശ്വാസികളെ വെര്‍ച്വല്‍ ക്യൂ മൂലം നിയന്ത്രിക്കും. ഈമാസം 15 മുതലാണ് ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യു തുടങ്ങുക. നാളെ മുതലുള്ള ദര്‍ശനത്തിന് ക്ഷേത്രത്തില്‍ കൗണ്ടര്‍ ബുക്കിംഗ് അനുവദിക്കും. ദിവസവും 600 പേര്‍ക്കാണ് പ്രവേശനം. വലിയമ്പലം വരെയായിരിക്കും പ്രവേശനം അനുവദിക്കുക. കോവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമാണ്. അന്നദാനവും മറ്റു വഴിപാടുകളും ഉണ്ടാവില്ല.

ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ ഇളവ് ലഭിച്ചതിനാല്‍ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളും ഈമാസം തന്നെ തുറക്കും. ഈമാസം 14 മുതല്‍ 28 വരെയായിരിക്കും ശബരിമല ക്ഷേത്രം തുറക്കുക. മണിക്കൂറില്‍ 200 പേര്‍ക്കായിരിക്കും ശബരിമലയില്‍ പ്രവേശനം. ഒരേ സമയം 50 പേര്‍ക്ക് ദര്‍ശനം അനുവദിക്കും. 65 വയസ്സിന് മുകളിലും 10 വയസ്സിന് താഴെയും ഉള്ളവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. എന്നാല്‍ പൂജാരിമാര്‍ക്ക് ഇത് ബാധകമല്ല.