അതിര്‍ത്തിയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ നാളെ ചര്‍ച്ച നടത്തും. ലഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥ തല ചര്‍ച്ചയാണ് നാളെ നടക്കുക.
രാവിലെ 8ന് ചുസുള്‍ – മോള്‍ദൊ അതിര്‍ത്തി പോയിന്റിലാണ് ചര്‍ച്ച. ലഡാക്കിലെ സംഘര്‍ഷം അയയാത്ത സാഹചര്യത്തിലാണ് നാളെ ഇരു സേനകളും തമ്മില്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. നേരത്തെ പലവട്ടം സൈനിക ചര്‍ച്ചകള്‍ നടന്നെങ്കിലും സംഘര്‍ഷം അയഞ്ഞില്ല.3500 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് ഇന്ത്യ-ചൈന അതിര്‍ത്തി.