ഗുജറാത്തില്‍ കോണ്‍ഗ്രസിന് ശനിദശ തുടരുന്നു. വീണ്ടും ഒരു എംഎല്‍എ കൂടി രാജിവെച്ചു. മോര്‍ബി മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എ ബ്രിജേഷ് മെര്‍ജയാണ് രാജിവെച്ചത്. പാര്‍ടി അംഗത്വവും രാജിവെച്ചിട്ടുണ്ട്.
മൂന്ന് മാസത്തിനിടെ എട്ട് എംഎല്‍എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. രണ്ടു ദിവസത്തിനിടെ മൂന്ന് എംഎല്‍എമാര്‍ രാജിവെച്ചു. ഇതോടെ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം 65 ആയി ചുരുങ്ങി. അടുത്ത് നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇനി ഒരു അംഗത്തെ മാത്രമെ വിജയിപ്പിക്കാനാകൂ.