സിപിഎമ്മിന് സ്വന്തമായി കോടതിയും പൊലീസ് സ്റ്റേഷനും ഉണ്ടെന്ന് വനിതാ കമീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പാര്‍ടി തന്നെ ഒരേസമയം കോടതിയും പൊലീസ് സ്റ്റേഷനുമാണ്. ഷൊര്‍ണൂര്‍ എംഎല്‍എക്കെതിരായ യുവതിയുടെ പരാതി അന്വേഷിച്ചത് ഈ സംവിധാനങ്ങള്‍ ആണെന്നും ജോസഫൈന്‍ പറഞ്ഞു.
പരാതിക്കാരിക്ക് താല്‍പ്പര്യം സിപിഎം അന്വേഷിക്കാനാണ്. പാര്‍ടി അന്വേഷിക്കണമെന്ന് പറഞ്ഞാല്‍ പിന്നെ വനിതാ കമ്മീഷന് അന്വേഷിക്കേണ്ട കാര്യമില്ല. അതുകൊണ്ടാണ് പി കെ ശശിക്കെതിരെ കേസെടുത്തെങ്കിലും പിന്നീട് നടപടി ഉണ്ടാകാതിരുന്നത്.
കഠിനംകുളത്ത് വീട്ടമ്മയ്ക്ക് നേരെയുണ്ടായ അക്രമം ഞെട്ടിക്കുന്നതാണ്. ഇതില്‍ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ടെന്നും എം സി ജോസഫൈന്‍ പറഞ്ഞു.