ഉടന്‍ നാട്ടിലെത്തിക്കണം

0

ഇതര സംസ്ഥാന തൊഴിലാളികളെ 15 ദിവസത്തിനകം നാട്ടിലെത്തിക്കണമെന്ന് സുപ്രീം കോടതി. ലോക്ക് ഡൗണില്‍ കുടുങ്ങിയ മുഴുവന്‍ തൊഴിലാളികളേയും ഉടന്‍ നാട്ടിലെത്തിക്കണമെന്ന്‌ കേന്ദ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി ഉത്തരവ് നല്‍കി. ഇവരുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ അശോക് ഭൂഷണ്‍, എസ് കെ കൗള്‍ എന്നിവരുടെ ഉത്തരവ്.

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടു പോകുന്നത് സംബന്ധിച്ച് മെയ് 28നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. യാത്രാക്കൂലി ഈടാക്കരുതെന്നും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂണ്‍ മൂന്ന് വരെ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി 4200 ശ്രമിക് ട്രെയിനുകള്‍ ഓടിച്ചതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത കോടതിയെ അറിയിച്ചു. ഇനിയെത്ര തൊഴിലാളികളെ നാട്ടിലെത്തിക്കണം എന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് മാത്രമേ പറയാനാവൂ എന്നും മെഹത് പറഞ്ഞു.