HomeKeralaഓണ്‍ലൈന്‍ പഠനത്തിന് ഫണ്ട് അനുവദിക്കണം

ഓണ്‍ലൈന്‍ പഠനത്തിന് ഫണ്ട് അനുവദിക്കണം

കമ്പ്യൂട്ടറോ ടിവിയോ മൊബൈല്‍ഫോണോ ഇല്ലാത്ത കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങളൊരുക്കുന്നതിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.സുധീര്‍ ആവശ്യപ്പെട്ടു. പഠന സൗകര്യങ്ങളില്ലാത്തതിനാല്‍ പഠനം മുടങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സുധീര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

എല്ലാവര്‍ക്കും പഠന സൗകര്യമുണ്ടെന്നു പറഞ്ഞവര്‍ പ്രചരണത്തിനുവേണ്ടി മാത്രം, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. ജൂണ്‍ 12ന് മുമ്പ് പഠന സൗകര്യങ്ങളൊരുക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തുമെന്ന നിലപാട് അംഗീകരിക്കാനാകില്ല. ഇതിനുവേണ്ടി സര്‍ക്കാരിന് പണം അനുവദിക്കാനാകില്ലെന്ന  തീരുമാനം തിരുത്തണം. ഇതിന്റെ പേരിലും പിരിവു നടത്താനും  സിപിഎമ്മുകാര്‍ക്ക് കൊയ്ത്തുകാലം സൃഷ്ടിക്കാനുമാണ് നീക്കം.

ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞത് ഇപ്പോള്‍ നടക്കുന്നത് ട്രയല്‍ റണ്‍ ആണെന്നാണ്. ജൂണ്‍ 12നുമുമ്പ് എല്ലാ കുട്ടികള്‍ക്കും പഠനത്തിനുള്ള സൗകര്യമൊരുക്കുമെന്നും പറയുന്നു. അതില്‍ നിന്നു തന്നെ സര്‍ക്കാരിന്റെ പാളിച്ച വ്യക്തമാണ്.  ഇനിയും വിദ്യാര്‍ത്ഥികളുടെ ജീവനും ഭാവിയും പന്താടാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് സുധീര്‍ പറഞ്ഞു.

Most Popular

Recent Comments