ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുന്നു. 3,92.123 പേര്‍ മരിച്ചതായാണ് ലോകാരോഗ്യ സംഘടന അറിയിക്കുന്നത്. രോഗികളുടെ എണ്ണത്തിലും വന്‍ വര്‍ധനയാണ്. 66,88,679 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. ണരണവും ഇവിടെയാണ് കൂടുതല്‍. മരണം 1,20,173 ആണ്. രോഗികള്‍ 20 ലക്ഷമായി. തൊട്ടുപിന്നിലുള്ള ബ്രസീലില്‍ മരണം 34,000 പിന്നിട്ടു. രോഗികള്‍ ആറ് ലക്ഷം കവിഞ്ഞു. റഷ്യയിലും രോഗികള്‍ കൂടുകയാണ്. 4.41 ലക്ഷം രോഗികള്‍ ആയെന്നാണ് കണക്ക്.
എന്നാല്‍ നേരത്തെ രോഗ വ്യാപനം ശക്തമായിരുന്ന ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ ഇപ്പോള്‍ ആശ്വാസമാണ്. പുതിയ രോഗികളുടെ എണ്ണം 500ല്‍ താഴെ മാത്രമാണ്.
ഇന്ത്യയാണ് ഇപ്പോള്‍ ഗുരുതര രോഗികളുടെ കാര്യത്തില്‍ രണ്ടാമതുള്ളത്. രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാമതാണ്. രണ്ട് ലക്ഷത്തിലധികമാണ് രാജ്യത്ത് രോഗികള്‍. മരണം 6000 കടന്നിട്ടുണ്ട്. പുതിയ രോഗികളുടെ വന്‍വര്‍ധനയാണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്.