HomeKeralaഗുരുവായൂരിൽ ഇന്ന്  6 വിവാഹങ്ങൾ

ഗുരുവായൂരിൽ ഇന്ന്  6 വിവാഹങ്ങൾ

ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ ശേഷം ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് വിവാഹ ചടങ്ങുകൾ പുനരാരംഭിക്കും. ഇന്ന് ആറ് വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുൻനിർത്തി ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങൾക്ക് സർക്കാർ അനുമതി നൽകിയത്.

ജൂൺ 4 മുതൽ വിവാഹങ്ങൾ നടത്താനാണ് ദേവസ്വം തീരുമാനിച്ചത്. ആദ്യ ദിവസം വിവാഹങ്ങൾക്ക് ആരും രജിസ്റ്റർ ചെയ്തില്ല. മൂന്ന് മാസം വരെയാണ് മുൻകൂട്ടി രജിസ്ട്രേഷൻ നടത്താൻ കഴിയുക. ഇത് വരെ 55 വിവാഹങ്ങൾ രജിസ്റ്റർ ചെയ്ത് കഴിഞ്ഞുവെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ വി. വി ശിശിർ അറിയിച്ചു. ഒരു വിവാഹത്തിൽ 50 പേർക്ക് വരെ പങ്കെടുക്കാം. പരമാവധി 60 വിവാഹങ്ങൾ ഒരു ദിവസം നടത്താനും അനുമതിയുണ്ട്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം നിർത്തിവെച്ചിരുന്നത് കഴിഞ്ഞ ദിവസങ്ങളിലെ ഇളവ് ലഭിച്ചതിനെ തുടർന്ന് മാറ്റം വരുത്തിയിരുന്നു. ക്ഷേത്രനട വരെ ചെന്ന് തൊഴാൻ ഭക്തരെ ഇപ്പോൾ അനുവദിക്കും.

Most Popular

Recent Comments