മുഖ്യമന്ത്രിയെ ആരോ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്നതായി വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിയല്ല മുഖ്യമന്ത്രി സംസാരിക്കുന്നത്. പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാന സര്‍വീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.
ദിവസേന 24 വിമാനങ്ങള്‍ കേരളത്തിലേക്ക് വരുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ 12 അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് മാത്രമാണ് കേരളം അനുമതി നല്‍കിയത്. ഗള്‍ഫ് സാഹചര്യം പരിഗണിച്ച് നിബന്ധന വെക്കരുതെന്നും കേരളത്തിലേക്കാണ് കൂടുതല്‍ ആളുകള്‍ വരാനുള്ളത്. 360 വിമാനങ്ങള്‍ വരുമെന്ന് പറഞ്ഞിട്ടും 36 വിമാനങ്ങള്‍ മാത്രമാണ് ചാര്‍ട്ട് ചെയ്തതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. കൂുതല്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്താല്‍ അനുവാദം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ അത്തരം കാര്യങ്ങളൊന്നും സംസ്ഥാനം അയച്ച കത്തില്‍ ഇല്ലെന്നും വി മുരളീധരന്‍ പറഞ്ഞു.