HomeIndiaമരണമല്ലിത്, പ്രവാസിയുടെ സമരം

മരണമല്ലിത്, പ്രവാസിയുടെ സമരം

കേരളത്തിലേക്ക് മടങ്ങാനാവാത്ത വിഷമത്തില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്. ഒരു മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കോവിഡുമായാണ് വരുന്നതെന്ന ധാരണയുണ്ട്. സര്‍ക്കാര്‍ ട്രെയിന്‍ സര്‍വീസ് നടത്തിയില്ല. ആത്മഹത്യ കുറിപ്പിലെ വരികളാണിത്.

വടകര മുടപ്പിലാവില്‍ മാരാന്‍ മഠത്തില്‍ ബിനീഷ് എന്ന 41 കാരനാണ് ചെന്നൈയില്‍ ആത്മഹത്യ ചെയ്തത്.ചൊവാഴ്ച രാത്രി ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് പോകാനിരിക്കെ ആയിരുന്നു. നാ്ടില്‍ നിന്ന് വന്ന ഫോണിന് ശേഷം ഏറെ ദുഖിതനായിരുന്നു ബിനീഷ് എന്ന് പറയുന്നു. കോവിഡ് ഹോട്ട്‌സ്‌പോട്ടായ ചെന്നൈയില്‍ നിന്ന് വരേണ്ടെന്ന് ആരോ വിളിച്ചുപറഞ്ഞെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് ട്രെയിന്‍ പാസുണ്ടായിട്ടും യാത്ര വേണ്ടെന്ന് വച്ചത്. ബുധാനാഴ്ച രാവിലെയാണ് ചെന്നൈയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.

Most Popular

Recent Comments