വീണ്ടും മരണം

0

കോവിഡ് മൂലം സംസ്ഥാനത്ത് വീണ്ടും മരണം. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം മീനാക്ഷി അമ്മാളാണ് മരിച്ചത്. 73 വയസ്സായിരുന്നു. മെയ് 25 ന് ചെന്നൈയില്‍ നിന്നും എത്തിയ അവര്‍ ശ്രീകൃഷ്ണപുരത്ത് സഹോദരന്റെ വീട്ടില്‍ ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്നു. 28ന് പനി കൂടിയപ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രമേഹം, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 11 ആയി.