ദുരിതാശ്വാസ നിധിയിലേക്ക്

0

കോവിഡ് 19ന്റെ ഭാഗമായി പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികൾ ഒരു മാസത്തെ ഓണറേറിയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകി. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ തുക ഏറ്റുവാങ്ങി. 1,18,300 രൂപയുടെ ചെക്ക് മന്ത്രിക്ക് പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി വി കുരിയാക്കോസ് കൈമാറി. ജില്ലാ കളക്ടർ എസ് ഷാനവാസ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീബ ഗിരീഷ്, സ്ഥിരം സമിതി അധ്യക്ഷൻ എം ടി സന്തോഷ് എന്നിവർ  പങ്കെടുത്തു.