കോട്ടയത്ത് കൊടും ക്രൂരത നടത്തിയ സംഭവത്തില്‍ മുഖ്യപ്രതിയായ യുവാവി പൊലീസ് പിടിയിലായി. വീട്ടമ്മയെ തലക്കടിച്ച് കൊന്ന കേസിലെ പ്രതി കുമരകം താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ എന്ന 23കാരനാണ് ആണ് പിടിയിലായത്.
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാകാം കൊലക്ക് കാരണമെന്നാണ് കരുതുന്നത്.
മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പിലെത്തിയതാണ് പൊലീസിന് പിടിവള്ളിയായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചു. ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തും. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്ന് പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. വീട്ടമ്മയുടെ വീട്ടില്‍ നിന്ന് നഷ്ടപ്പെട്ട രേഖകളും ഇതിലേക്കാണ് നയിക്കുന്നത്. കൊലപാതകം നടത്തിയ ശേഷം അവിടുത്തെ കാറുമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. കൊലപാതകത്തില്‍ കൂട്ടുപ്രതികളും ഉണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.