HomeKeralaവനംവകുപ്പിനെ തള്ളി; മണല്‍ക്കൊള്ള

വനംവകുപ്പിനെ തള്ളി; മണല്‍ക്കൊള്ള

പമ്പ മണല്‍ എടുപ്പ് വിഷയത്തില്‍ വനം വകുപ്പിനെ തള്ളി മുഖ്യമന്ത്രി. വനത്തിലൂടെ പോകുന്ന നദി വനം വകുപ്പിന്റേതാണെന്ന തെറ്റിദ്ധാരണയാണ് അവര്‍ക്ക്. ദുരന്ത നിവാരണ നിയമ പ്രകാരം ഉള്ള പ്രവര്‍ത്തി തടയാന്‍ വനം വകുപ്പിന് കഴിയില്ല. കലക്ടര്‍മാരാണ് നടപടികള്‍ എടുക്കുന്നത്. അതുകൊണ്ട് ഇപ്പോള്‍ നടക്കുന്ന തുടരുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ മണലെടുപ്പ് വിവാദമായപ്പോള്‍ നിര്‍ത്തണമെന്ന് വനം വകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. മന്ത്രി കെ രാജുവും ഈ നിലപാടിനൊപ്പമായിരുന്നു. ഇതിനെയാണ് മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞത്.

 

പമ്പ മണലെടുപ്പ് സംഭവത്തില്‍ നടക്കുന്നത് വന്‍ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വനം വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ്. കോവിഡിന്റെ മറവില്‍ എന്ത് തട്ടിപ്പും നടത്താമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ചെന്നിത്തല പറഞ്ഞു.

പ്രളയത്തിന്റെ മറവില്‍ മണല്‍ക്കൊള്ളയാണ് നടക്കുന്നതെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയറ്റംഗം സി കെ ഗോവിന്ദന്‍ ചെയര്‍മാനായ കണ്ണൂര്‍ ആസ്ഥാനമായ കമ്പനിക്ക് സൗജന്യമായി മണലെടുക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. മുഖ്യമന്ത്രിയുടേയും മന്ത്രി ി പി ജയരാജന്റേയും പിന്തുണയോടെയാണ് മണല്‍ക്കൊള്ള നടക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോടികളുടെ അഴിമതിയാണ് പമ്പ മണലെടുപ്പിന് പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അടിയന്തരമായി സിബിഐ അന്വേഷണം നടത്തണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ നേതൃത്വത്തിലാണ് പമ്പ-ത്രിവേണി മണല്‍കൊള്ളയ്ക്ക് കളമൊരുങ്ങിയത്. അതിനാല്‍ ഇവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

നേരത്തെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനും സര്‍ക്കാരിന്റെ അറിവോടെ നടക്കുന്ന മണല്‍ക്കൊള്ളക്കെതിരെ രംഗത്ത് വന്നിരുന്നു. മന്ത്രി ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് അഴിമതിയെന്നും സുരേന്ദ്രന്‍ അരോപിച്ചു.

Most Popular

Recent Comments