സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി. ഇതില്‍ 53 പേര്‍ വിദേശത്ത് നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 5 പേര്‍ക്ക് സമ്പര്‍ക്കം മൂലവും രോഗബാധിതരായി. 24 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗബാധിതരായവരില്‍ 5 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.
തിരുവനന്തപുരം – 14
മലപ്പുറം -11
ഇടുക്കി -9
കോട്ടയം -8
കോഴിക്കോട്, ആലപ്പുഴ -7
എറണാകുളം, പാലക്കാട്, കൊല്ലം -5
തൃശൂര്‍ -4
കാസര്‍കോട് -3
പത്തനംതിട്ട, കണ്ണൂര്‍ -2
സംസ്ഥാനം വിമാനങ്ങളെ എതിര്‍ത്തിട്ടില്ല
* പ്രവാസികളെ കൊണ്ടുവരുന്ന ഒരു വിമാനത്തേയും തടഞ്ഞിട്ടില്ല
* വിദേശ കാര്യ മന്ത്രാലയം ഷെഡ്യൂള്‍ ചെയ്ത അത്രയും വിമാനങ്ങള്‍ വന്നിട്ടില്ല
* ദിവസവും 12 വിമാനങ്ങള്‍ എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചത്
* ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്കും അനുമതി നല്‍കി
* എന്നാല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് നിബന്ധനകള്‍ ഉണ്ട്
* പ്രവാസികളുമായി വരുന്ന എല്ലാ വിമാനങ്ങള്‍ക്കും അനുമതി
* പ്രൈവറ്റ് വിമാനക്കമ്പനിയായ സ്‌പൈസ് ജെറ്‌റിനും അനുമതി
ഓണ്‍ലൈന്‍ ക്ലാസിന് വലിയ സ്വീകാര്യത
- ബദല്‍ വിദ്യാഭ്യാസമല്ല ഓണ്‍ലൈന്‍ വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത്
നിലവിലെ സാഹചര്യത്തില്‍ പഠനം സുഗമമാക്കുക എന്നത് ലക്ഷ്യം
സാഹചര്യം അനുകൂലമായാല്‍ സാധാരണ വിദ്യാഭ്യാസം നടപ്പാക്കും - സാങ്കേതിക സൗകര്യം ഇല്ലാത്തതു കൊണ്ട് ഒരു വിദ്യാര്‍ഥിക്കും പഠനം നഷ്ടമാവില്ല
ലൈവായി കാണാന്‍ കഴിയാത്തവര്‍ക്കായി യുട്യൂബ്, ഫേസബുക്ക് എന്നിവയില്‍ വീഡിയോ കാണാന്‍ അവസരം
നെറ്റ്വര്‍ക്ക് കവറേജ് ഇല്ലാത്ത പ്രദേശങ്ങളില്‍ ഓഫ്‌ലൈന്‍ സൗകര്യം ഉറപ്പാക്കും - ക്ലാസെടുത്ത അധ്യാപകരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടി
സംസ്ഥാനത്ത് ജൂണ്‍ 9 മുതല്‍ ട്രോളിംഗ്
52 ദിവസത്തെ ട്രോളിംഗ്