HomeKeralaകുഫോസ് പ്രവേശനം

കുഫോസ് പ്രവേശനം

കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിൽ (കുഫോസ്) വിവിധ പി.ജി  കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 27 ന് നടക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രം ഉണ്ടാകും. അപേക്ഷകർക്ക് കുഫോസ് അഡ്മിഷൻ പോർട്ടലായ www.admission.kufos.ac.in-ൽ നിന്നും ജൂൺ 20 മുതൽ  ഹാൾ ടിക്കറ്റ് ഡൌൺലോഡ് ചെയ്യാം.

പരീക്ഷാകേന്ദ്രത്തിന് മാറ്റം വേണ്ടവർ registrar@kufos.ac.in. എന്ന വിലാസത്തിൽ ജൂൺ 15  ന് മുൻപ്  ഇ-മെയിൽ അയക്കണം.  ജൂലൈ ആദ്യവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. ജൂലൈ 8 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ പി ജി  കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് രജിസ്ട്രാർ ഡോ. ബി മനോജ് കുമാർ അറിയിച്ചു. പിഎച്ച്ഡി  പ്രവേശന പരീക്ഷാ തിയ്യതി പിന്നീട് പ്രഖ്യാപിക്കും.  വിശദവിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ ലഭ്യമാണ്.

Most Popular

Recent Comments