HomeKeralaകൊള്ളയ്ക്ക് പിന്നില്‍ ജയരാജന്‍

കൊള്ളയ്ക്ക് പിന്നില്‍ ജയരാജന്‍

പമ്പയിലെ മണല്‍ക്കൊള്ളയ്ക്ക് പിന്നില്‍ വ്യവസായ മന്ത്രി ഇ പി ജയരാജനാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കോടികളുടെ അഴിമതിയാണിതിന് പിന്നില്‍.

പ്രളയത്തിന്റെ മറവില്‍ ഇതേ തട്ടിപ്പ് നടത്താന്‍ കണ്ണൂരിലും ശ്രമം നടന്നിരുന്നു. പ്രളയം വരും പുഴയിലെ ചെളിയും മരച്ചില്ലകലും ജൈവാവശിഷ്ടങ്ങളും നീക്കം ചെയ്യണമെന്നും പറഞ്ഞായിരുന്നു അന്നത്തെ മണല്‍ വാരല്‍. എന്നത് ബിജെപി നടത്തിയ ജനകീയ പ്രക്ഷോഭം മൂലം പരാജയപ്പെട്ടു. പിന്നാലെയാണ് പമ്പയിലെ മണല്‍ വാരാനുള്ള ശ്രമം. രണ്ടിടത്തും ഒരേ കമ്പനിയാണ്. കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സും കോട്ടയത്തെ സ്വകാര്യ കമ്പനിയും ചേര്‍ന്നാണ് കണ്ണൂരില്‍ മണല്‍ക്കടത്തിന് ശ്രമിച്ചത്.

പുഴയിലെ മാലിന്യം നീക്കാന്‍ എന്ന പേരിലാണ് ആയിരക്കണക്കിന് കോടി രൂപയുടെ മണല്‍വാരാന്‍ ഏല്‍പ്പിച്ചത്. ഈ വിഷയത്തില്‍ കണ്ണൂരില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒത്തുകളിക്കുകയായിരുന്നു.പമ്പയിലെ മണല്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നീക്കം ചെയ്യണം. സര്‍ക്കാരിന് കോടികളുടെ വരുമാനം കിട്ടുന്ന കാര്യമായിട്ടും കമ്പനികളെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Most Popular

Recent Comments