യാത്രക്കാരെ കയറ്റുന്നതിലെ നിയന്ത്രണം ഭാഗികമായി പിന്‍വലിച്ചതിനാല്‍ ബസ് ചാര്‍ജ് കൂട്ടാനാകില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ബസുകളെ സര്‍വീസ് നടത്താന്‍ നിര്‍ബന്ധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചാര്‍ജ് കൂട്ടണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. ഈ ആവശ്യം മന്ത്രി തള്ളി. രാമചന്ദ്രന്‍ കമീഷന്റെ റിപ്പോര്‍ട്ട് പ്രകാരം മാത്രമേ ബസ് ചാര്‍ജ് കൂട്ടാനാകൂ. കെഎസ്ആര്‍ടിസിയും നഷ്ടത്തിലാണ്. കൂട്ടിയ നിരക്ക് വര്‍ധനവ് പിന്‍വലിച്ചത് സീറ്റുകളില്‍ ഇരിക്കുന്നതിലെ നിയന്ത്രണം മാറ്റിയതിനെ തുടര്‍ന്നാണ്. ഈ ദുരിതകാലത്ത് ബസ്സുടമകള്‍ സഹകരിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.