പ്രവാസികളില്‍ നിന്നും ക്വാറന്റീന്‍ ഫീസ് ഈടാക്കാനുള്ള നടപടിക്കെതിരാണ് സംസ്ഥാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ക്രൂരമായ നടപടിയാണ്. പ്രവാസികളെ അപമാനിക്കുകയാണ് സര്‍ക്കാര്‍. എല്ലാവരും എതിര്‍ത്തിട്ടും തീരുമാനം മാറ്റാത്ത മുഖ്യമന്ത്രി പിണറായി വിജയന് ധിക്കാരമാണ്.
ബെവ്ക്യു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസാണ് ഒന്നാംപ്രതി. സിപിഎം സഹയാത്രികന്റെ കമ്പനിയെ തെരഞ്ഞെടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രവാസികള്‍ക്കുള്ള പെയ്ഡ് ക്വാറന്റീന്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയറ്റ് നടയില്‍ യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.