സംസ്ഥാനത്ത് വീണ്ടും കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു. അബുദാബിയില്‍ നിന്ന് എത്തിയ ആലപ്പുഴ പാണ്ടനാട് ജോസ് ജോയ് ആണ് മരിച്ചത്. 38 വയസായിരുന്നു. ഇന്ന് ഉച്ചക്ക് മരിച്ച ഇദ്ദേഹത്തിന്റെ പരിശോധന ഫലം അല്‍പ്പസമയം മുന്‍പാണ് പുറത്ത് വന്നത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവര്‍ ഒമ്പതായി.