അണക്കെട്ട് തുറക്കും

0

സംസ്ഥാനത്തെ അണക്കെട്ടുകളിലെ സംഭരണ ശേഷി നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ രണ്ടു അണക്കെട്ടുകള്‍ നാളെ തുറക്കും. ലോവര്‍ പെരിയാര്‍ (പാംബ്ല), കല്ലാര്‍കുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനമായി. 10 സെന്റീമീറ്റര്‍ വീതമാകും തുറക്കുക. രാവിലെ 10 ന് തുറക്കാനാണ് തീരുമാനം. ഇതുമൂലം പെരിയാറിന്റേയും മുതിരപ്പുഴയാറിന്റേയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

വൃഷ്ടിപ്രദേശങ്ങളില്‍ തുടര്‍ച്ചയായി ലഭിക്കുന്ന മഴ മൂലം മഴക്കാലത്തിന് മുന്‍പേ അണക്കെട്ടുകളിലെ ജലനിരപ്പ് വന്‍തോതില്‍ ഉയരാന്‍ സാധ്യതയുണ്ട്. കാലവര്‍ഷം കൂടി കനത്താല്‍ വെള്ളം സംഭരിക്കാന്‍ അണക്കെട്ടുകള്‍ക്കാവില്ല. അരുവിക്കര അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ നിലവില്‍ തുറന്നിട്ടുണ്ട്. ഇടുക്കി ഡാമിലും കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ജലനിരപ്പുണ്ട്.