ഇതര സംസ്ഥാന തൊഴിലാളികളുടെ മടക്കയാത്രക്കുള്ള പണം നല്‍കില്ലെന്ന് കേരളം. കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരികെ പോകുന്ന തൊഴിലാളികളുടെ ചെലവ് ഇനി അതത് സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന് കേരളം നിലപാടെടുത്തു.
ഇരു സംസ്ഥാനങ്ങളും ചേര്‍ന്ന് ചെലവ് വഹിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാകുന്നില്ലെന്ന് കേരളം പരാതിപ്പെട്ടു. ഇതിനാലാണ് മുഴുവന്‍ ചെലവും അതത് സംസ്ഥാനങ്ങള്‍ വഹിക്കണമെന്ന നിലപാടിലേക്ക് കേരളം എത്തിയത്. ഇക്കാര്യം സുപ്രീംകോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി അറിയിച്ചേക്കും.